ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായ് ദുബായ്
അവധി ആഘോഷിക്കാൻ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുത്ത നഗരമായി മാറിയത് ദുബായ്. 21 രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തത് പ്രീമിയർ ഇൻ പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിലാണ്. അതിമനോഹരമായ റിസോർട്ടുകൾ, ഉയർന്ന റീട്ടെയിലർമാർ, ഉയർന്ന നിലവാരത്തിലുള്ള റെസ്റ്റോറന്റുകൾ, ഏറ്റവും മികച്ച തീരപ്രദേശം എന്നിവയുള്ള ഈ നഗരം ഒന്നാം സ്ഥാനത്താണ്. പാരീസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. സിറ്റി ഓഫ് ലവ് എന്ന പാരിസിൽ ആണ് 16 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവധിക്കാലം ചെലവഴിക്കാൻ താൽപര്യം.
അവധി ചെലവിടാൻ ഏറ്റവും അധികം പേർ ദുബായ് തെരഞ്ഞെടുക്കുമ്പോൾ യുഎഇയിൽ താമസിക്കുന്നവർ ചെലവഴിക്കാൻ കൂടുതൽ താൽപര്യപ്പെടുന്നത് ലണ്ടനിലാണ്. ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കെനിയ, നൈജീരിയ, മാലിദ്വീപ് എന്നിവിടങ്ങളിലെ ജനങ്ങൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞതും ദുബായ് ആണ്. ദുബായ്, പാരീസ്, ബോസ്റ്റൺ, മാഡ്രിഡ്, സിംഗപ്പൂർ, ലണ്ടൻ, കേപ് ടൗൺ, ആംസ്റ്റർഡാം, കോപ്പൻഹേഗൻ ബ്യുണസ് അയേഴ്സ് എന്നിങ്ങനെയാണ് നഗരങ്ങളുടെ പട്ടിക.
Content Highlights – Dubai, City break destination, paris