മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും
മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശ്ശൂരിൽ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21നാണ് യുവാവ് യുഎഇ യിൽ നിന്നും നാട്ടിൽ എത്തിയത്. 22 വയസാണ് യുവാവിന്റെ പ്രായം
കുരങ്ങ് വസൂരി ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതുകൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് യുവാവ് നാട്ടിൽ എത്തിയത്. തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ഉടൻ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ യുവാവിന്റെ സമ്പർക്കപ്പെട്ടികയിലുള്ളവർ കുറവാണ്.
ഇന്നലെ രാവിലെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. സമ്പർക്കപ്പട്ടികയിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് യുവാവിന്റെ സംസ്കാരം നടത്തിയത്.
Content Highlights – Monkey Pox, The test results of the youth who died with symptoms will be available today