ബിഹാർ വ്യാജ മദ്യ ദുരന്തം; മരണം 7 ആയി
ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരണം 7 ആയി. നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിഹാറിലെ സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. ജില്ലാ കലക്ടർ രാജേഷ് മീണ പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി അറിയിച്ചു.
പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും ഛപ്ര സദർ ആശുപത്രിയിലും നിരവധി ആളുകളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ ഗ്രാമവാസികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ശേഖരിച്ചു. അനധികൃത മദ്യവ്യാപാരിയെ അറസ്റ്റ് ചെയ്തതായി ഛപ്ര പൊലീസ് അറിയിച്ചിരുന്നു.
Content Highlights: Bihar, Liquor Tragedy, 7 deaths