സുധാകരന് പൊതുവായി പറഞ്ഞതാണ്; പിന്തുണയുമായി വി ഡി സതീശന്
എല്ലാ കഥകളും ബിജെപിയുടെ തലയില്‍ കയറ്റിവിടാന്‍ സാധിക്കുമോ എന്ന് ചോദിച്ച കെപിസിസി പ്രസിഡന്റിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. സുധാകരന് പൊതുവായി പറഞ്ഞതാണെന്നും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം സാധാരണ ശ്രമിക്കാറെന്നും സതീശന് പറഞ്ഞു. പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ബിജെപിക്ക് കൊലയില്‍ പങ്കില്ലെന്നുമാണ് സുധാകരന് പറഞ്ഞത്.
രാഷ്ട്രീയമായി ബിജെപിയെ എതിര്‍ക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ കഥകളും ബിജെപിയുടെ തലയില്‍ കയറ്റിവിടാന്‍ പറ്റുമോ. ഇതിന് പിന്നില്‍ സിപിഐഎം തന്നെയാണ്. സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയാണ് ഷാജഹാനെ വെട്ടിയത്. സര്‍ക്കാരിന്റെ കൈയിലുള്ളതിനെക്കാള്‍ ആയുധ ശേഖരം സിപിഐഎമ്മിന്റെ കൈവശമുണ്ടെന്നായിരു്ന്നു സുധാകരന്റെ വാക്കുകള്‍.
പോലീസ് അന്വേഷണത്തിനിടെ അഭിപ്രായം പറയുമ്പോള്‍ അത് അന്വേഷണത്തെ ബാധിക്കും. അന്വേഷണം നടക്കട്ടെ. എല്ലാ അക്രമപ്രവര്‍ത്തനങ്ങളിലും സിപിഐഎമ്മിന് പങ്കുണ്ട്. പൊലീസിനെ നിര്‍വീര്യമാക്കിയത് സിപിഎമ്മാണ്. ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി അന്വേഷിക്കണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു.