ഓണത്തിനു പുറമെ ക്രിസ്മസിനും റംസാനും സപ്ലൈകോയുടെ സ്പെഷ്യൽ ഭക്ഷ്യകിറ്റുകളും
ഈ വർഷം മുതൽ ഓണത്തിന് പുറമെ ക്രിസ്മസിനും റംസാനും സ്പെഷ്യൽ ഭക്ഷ്യകിറ്റുകൾ വിൽപന നടത്തുമെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലാണ് 1000 രൂപയുടെ സ്പെഷ്യൽ കിറ്റുകളുടെ വിൽപന. നറുക്കെടുപ്പിലൂടെ ഓരോ 50 കിറ്റുകൾക്ക് ഒരു സമ്മാനവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കിറ്റിലുള്ള ആവശ്യസാധനങ്ങൾക്ക് പുറമെ ഉപഭോക്താവിന് വേണ്ട ഇനങ്ങളും തെരഞ്ഞെടുക്കാം. പത്ത് കിറ്റുകളിൽ കൂടുതൽ ഓർഡർ നൽകിയാൽ സ്ഥലത്ത് എത്തിച്ചും നൽകും. സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ സർക്കാർ, പൊതു മേഘല സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ നേരിട്ടെത്തി ഓർഡർ ശേഖരിക്കും. ടാർഗെറ്റിൽ കൂടുതൽ വിൽപന നടത്തുന്ന സൂപ്പർമാർക്കറ്റുകളിലെ ജീവനക്കാർക്കും ഇൻസെന്റീവ് നൽകുന്നതടക്കം പരിഗണനയിലുണ്ട്.
Content highlights – Christmas and ramzan special kit, Supplyco