മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം; പരിപാടിയിൽ പങ്കെടുക്കാൻ അമിത് ഷാ
മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി അമൃതപുരി. ഇനി രണ്ടുദിവസം അമൃതപുരിയില്‍ അമൃതോത്സവം. വിശ്വസേവാദിനമായി ആചരിക്കുന്ന ശനിയാഴ്ചയും ഞായറാഴ്ചയും അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍ വിപുലമായ പരിപാടികള്‍ നടക്കുന്നത്. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് അമൃതപുരിയിലെത്തുക. ആശ്രമത്തില്‍ നിന്ന് അമൃത സര്‍വകലാശാല കാമ്പസിലെത്തുന്ന അമ്മയെ ഭക്ത്യാദരപൂര്‍വം സ്വീകരിക്കും.
ഇന്ന് വൈകീട്ട് നടക്കുന്ന പൊതുപരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും. നാലോടെ അമൃതപുരി കാമ്പസ് ഹെലിപാഡിലിറങ്ങുന്ന അമിത് ഷാ അമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അഞ്ചോടെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ മുരളീധരന്, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും. അമൃത കീര്‍ത്തി പുരസ്കാരം മുന്‍ ഗവര്‍ണറും പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് സമ്മാനിക്കും. ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര മേഖലയിലെ പ്രഗത്ഭര്‍ക്ക് മഠം നല്‍കുന്നതാണ് അമൃതകീര്‍ത്തി പുരസ്കാരം. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതീ ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.












