ഗുരുവായൂരില്‍ ഇന്ന് നടക്കുന്നത് 270ലേറെ വിവാഹങ്ങള്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്നത് 270ലേറെ വിവാഹങ്ങള്‍. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ഗുരുവായൂരിൽ 2017 ആഗസ്റ്റ് 27നാണ് ഏറ്റവുമധികം വിവാഹങ്ങള്‍ നടന്നിട്ടുള്ളത്. 277 വിവാഹങ്ങളാണ് അന്ന് നടന്നത്. വിവാഹങ്ങള്‍ ഉച്ചയ്ക്ക് 12.30 വരെയാണ് നടക്കുക. ഇതിനായി പൂജാരിമാരെയടക്കം നിയോഗിച്ചു കഴിഞ്ഞു.
20 പേരെയാണ് ഒരു വിവാഹ സംഘത്തില്‍ അനുവദിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ഗുരുവായൂർ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content highlights – guruvayur temple, marriage ceremony, today