ഓസ്കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി ‘ഗംഗുബായ് കാഠിയവാഡി’
ബോളിവുഡിൽ ഈ വര്‍ഷത്തെ ചുരുക്കും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗംഗുബായ് കാഠിയവാഡി’. മികച്ച പ്രതികരണങ്ങളും നിരൂപക പ്രശംസയും ലഭിച്ച ചിത്രം ഈ വര്‍ഷത്തെ ഓസ്കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്ട്രിയാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആലിയ ഭട്ടിന്റെ ഗംഗുഭായി ചുരുക്കം ചില സിനിമകളുടെ ലിസിറ്റിലാണ് ഇടം നേടിയിരിക്കുന്നത്. ഇരുപത് വര്‍ങ്ങള്‍ക്ക് മുന്‍പ് ബന്‍സാലിയുടെ ‘ദേവദാസ്’ എന്ന ചിത്രവും നോമിനേഷൻ നേടിയിരുന്നു.
അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായ സിനിമയായിരുന്നു ഗംഗുബായ് കാഠിയവാഡി. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇന്ത്യയില്‍ റിലീസിന് എത്തുന്നത് മുന്‍പ് തന്നെ സിനിമ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ബോക്സ് ഓഫീസിലും ചിത്രത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. 7.50 മില്യണ്‍ ആണ് സിനിമയുടെ കളക്ഷന്‍.
ഓസ്കാറിനെക്കറിച്ചുള്ള പ്രഖ്യാപനം രണ്ട് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് ചിത്രമായ ‘ശ്യാം സിന്‍ഹ റോയ്’ ഓസ്കാര്‍ നോമിനേഷനില്‍ ഇടം നേടിയിട്ടുണ്ട്. പിരോയോഡിക് ഫിലിം, ക്ലാസിക്കല്‍ കള്‍ച്ചറല്‍ ഡാന്‍സ് ഇന്‍ഡി ഫിലിം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലെ ഓസ്കാര്‍ നാമനിര്ദേശങ്ങളിലേക്കാണ് സിനിമ മത്സരിക്കുക. രാജമൗലി ചിത്രമായ ‘ആര് ആര് ആറും’ സാധ്യത പട്ടികയിലുണ്ട്. മികച്ച നടന്, മികച്ച സിനിമ എന്നീ വിഭാഗത്തിലാണ് സിനിമയുള്ളത്.
ഗംഗുഭായ് ഹുസൈന് സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തില്‍ നിന്നാണ് ഒരുക്കിയിരിക്കുന്നത്. ഒരുകാലത്ത് മുംബൈ അധോലോകം തന്റെ കൈക്കുള്ളില്‍ കൊണ്ട് നടന്ന ഒരേയൊരു റാണിയായ ഗംഗുബായിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിൽ ആലിയ ഭട്ടായിരുന്നു ഗംഗുബായ് ആയി അഭിനയിച്ചത്. കോവിഡിന് ശേഷം റിലീസ് ചെയ്ത മിക്ക സിനിമകളും ബോക്സ് ഓഫീസില്‍ പരാജയമായപ്പോൾ ഇന്‍ഡസ്ട്രിയെ പിടിച്ചു നിര്‍ത്താന്‍ സാധിച്ച സിനിമയായിരുന്നു ഗംഗുബായ് കാഠിയവാഡി. 209 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.
Content highlights – Gangubai kathiawadi, Oscar official entry, alia bhatt