സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ നല്കാന് തീരുമാനം; 20000 രൂപ അഡ്വാന്‍സായി നല്‍കും
സംസ്ഥാന സര്‍ക്കാര്‍ ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസായി പ്രഖ്യാപിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20000 രൂപ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തായി 2750 രൂപ നല്‍കാനും തീരുമാനമായി. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്ഷന് പദ്ധതിപ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തായി 1000 രൂപ നല്‍കും.
കഴിഞ്ഞ തവണ ഓണം അഡ്വാന്‍സായി 15000 രൂപയാണ് അനുവദിച്ചിരുന്നത്. കൂടാതെ പാര്‍ട്ട്ടൈം ജോലി ചെയ്യുന്നവര്‍ക്ക് അഡ്വാന്‍സ് തുക 6000 രൂപയാണ്.
Content Highlights – Announced bonus of Rs 4000 for the government employees