ഐഎന്‍എസ് വിക്രാന്ത്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിൻ ഷിപ്യാർഡിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് കൈമാറും. ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം 15 വര്‍ഷത്തെ പ്രയത്നത്തിലൂടെയാണ് കൊച്ചിൻ ഷിപ്യാർഡിൽ പൂര്‍ത്തിയായത്. 20,000 കോടി രൂപ ചെലവിട്ടാണ് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചത്.
76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. കപ്പലിന്റെ നീളം 860 അടിയും ഉയരം 193 അടിയുമാണ്. 30 എയര്‍ക്രാഫ്റ്റുകള്‍ ഒരേ സമയം കപ്പലിന് വഹിക്കാനാകും. 1971ല്‍ ഇന്ത്യ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഐഎന്‍സ് വിക്രാന്ത് ഡീ കമ്മീഷന് ചെയ്തിരുന്നു. പഴയ ഐഎന്‍സ് വിക്രാന്തിന്റെ ഓർമയ്ക്കാണ് അതേ പേര് തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലിനും നല്‍കിയത്. ഡീ കമ്മീഷന് ചെയ്ത ഐഎന്‍സ് വിക്രാന്ത് വാങ്ങിയത് ബ്രിട്ടനില്‍ നിന്നാണ്. ആഗസ്റ്റ് 28ന് നാവികസേനയ്ക്ക് കൈമാറിയെങ്കിലും ഐഎന്‍സ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ നിന്നും മാറ്റിയിട്ടില്ല.
ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.
Content highlights – INS Vikrant, PM Narendra Modi, Cochin Shipyard