ചന്ദ്രബോസ് വധം: ഹര്‍ജി ഹൈക്കോടതി തള്ളി; മുഹമ്മദ് നിഷാമിന് തിരിച്ചടി
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. ശിക്ഷയില്‍ ഇളവു തേടി പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചു. ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്, സി ജയചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പരിഗണിച്ചില്ല.
തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവില്‍ ഇളവു തേടിയാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്കി. ചന്ദ്രബോസിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നിഷാം ആക്രമിക്കുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വാദം.