ഭാരത് ജോഡോ യാത്ര എറണാകുളത്ത് എത്തുന്നതിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജെപിയില്‍
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളത്ത് എത്തുന്നതിന് തൊട്ടു മുന്‍പ് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍. എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന് പാറപ്പുറമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനൊപ്പം രാധാകൃഷ്ണന് പാറപ്പുറം വാര്‍ത്താസമ്മേളനം നടത്തി.
രാഹുലിന്റെ യാത്ര മോഡി സര്‍ക്കാരിനെ ബാധിക്കില്ല. കോണ്‍ഗ്രസില്‍ നിരവധി പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് രാഹുലിന്റെ നേതൃത്വത്തില്‍ യാത്ര നടത്തുന്നത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി വരെ കോണ്‍ഗ്രസ് വിട്ടുവരുന്ന സമയമാണ്. അതിന് പിന്നിലുള്ള കാര്യങ്ങള്‍ കാര്യങ്ങള്‍ പാര്‍ട്ടി ചിന്തിക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രാധാകൃഷ്ണന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ വ്യാപാര സംഘടനയുടെ ജില്ലാ പ്രസിഡന്റ്, ഒബിസി കോണ്‍ഗ്രസിന്റെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി, ആര് ശങ്കര്‍ ഫൗണ്ടേഷന് എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ച നേതാവായിരുന്നു രാധാകൃഷ്ണന്.