എ കെ ജി സെന്റര്‍ ആക്രമണം; ഒടുവില്‍ പ്രതിയ കണ്ടെത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതിയെ കണ്ടെത്തി പൊലീസ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് കസ്റ്റഡിയിലുള്ളത്. സംഭവം നടന്ന് രണ്ടര മാസത്തിനു ശേഷമാണ് അന്വേഷണ സംഘം പ്രതിയെ കണ്ടെത്തിയത്.
ജൂണ്‍ 30-ാം തീയതി രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. കനത്ത സുരക്ഷ നല്കിയ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമത്തില്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
എകെജി സെന്ററിന് 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍ നില്ക്കുമ്പോള് കുന്നുകുഴി ഭാഗത്തു നിന്ന് ബൈക്കിലെത്തിയ ആള് സ്ഫോടക വസ്തു എറിയുകയായിരുന്നു. കേസില്‍ നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ലധികം ആളുകളെ ചോദ്യം ചെയ്തു. അയ്യാരത്തിലധികം മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ചിട്ടുണ്ട്.
Content Highlights – Main suspect in the attack on AKG Center has been identified by the police