മറയൂരില്‍ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റി
ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. വായില്‍ കമ്പി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിയിറക്കുകയായിരുന്നു.
രമേശിന്റെ ബന്ധുവായ സുരേഷാണ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സുരേഷ് രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റുകയുമായിരുന്നു.
സുരേഷ് ഒളിവിലാണെന്നാണ് പോലീസ് അറിയിക്കുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.