ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് ഇരട്ട സഹോദരിമാര്‍; പിന്നാലെ വിവാദം
മഹാരാഷ്ട്രയില്‍ ഐടി എന്‍ജിനീയര്‍മാരായ സഹോദരിമാരാണ് സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ചത്. സോലപുര്‍ ജില്ലയിലെ അക്ലുജ് ഗ്രാമത്തിലാണ് സംഭവം. അതുല്‍ എന്ന സുഹൃത്തിനെയാണ് സഹോദരിമാരായ പിങ്കിയും റിങ്കിയും വിവാഹം കഴിച്ചത്. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അമ്മ അസുഖബാധിതയായപ്പോള്‍ അതുലിന്റെ കാറിലായിരുന്നു ഇവര്‍ ആശുപത്രിയില്‍ പോയിരുന്നത്. ഈ സമയത്ത് ഇവര്‍ അടുപ്പത്തിലാകുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇരു കുടുംബങ്ങളും വിവാഹത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു.
അയാംവിവേക് ഗുപ്തയെന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ 33,000ലേറെപ്പേര്‍ ഇതുവരെ കണ്ടുകഴിഞ്ഞു. വീഡിയോ വൈറലായതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങള്‍ ഇന്ത്യയില്‍ നിയമപരമാണോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.