വിഴിഞ്ഞത്ത് എന്‍ഐഎ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പിയാണ് പരാതിക്കാരന്. അന്വേഷണം നിലവില്‍ പ്രാരംഭ ഘട്ടത്തിലാണെന്നും എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
വിഴിഞ്ഞത്ത് വലിയ ആക്രമണമാണ് നടന്നതെന്നും ഇതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുള്ളതിനാല് എന്‍ഐഎ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ഹര്ജിക്കാരന് ആവശ്യപ്പെട്ടത്.
ക്രമസമാധാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര സേനയുടെയും സഹായം തേടണമെന്നും പൊലീസ് സറ്റേഷന് ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.