ചാന്‍സലര്‍ക്ക് തിരിച്ചടി; സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയുടെ ആവശ്യമില്ലെന്ന് ഹൈക്കോടതി
വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതിക സര്‍വകലാശാലാ താല്‍ക്കാലിക വിസി നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. സിംഗിള്‍ ബെഞ്ച് വിധി യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
താല്‍ക്കാലിക വിസിയായി സിസ തോമസിന് തുടരാമെന്നായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഈ വിധി സ്റ്റേ ചെയ്തുകൊണ്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ച് സ്വീകരിച്ചത്.