വമ്പന്‍ സിനിമക്കിടയിലും മികച്ച കളക്ഷനുമായി ഇന്ദ്രന്‍സിന്റെ വാമനന് മുന്നേറുന്നു
അവതാര്‍ എന്ന മെഗാ സിനിമക്ക് ഒപ്പമാണ് വാമനന് എന്ന മലയാള സിനിമ പുറത്തിറങ്ങിയത്. പലരും അവതാറിനെ പേടിച്ചു റിലീസ് മാറ്റിയപ്പോള്‍ ഇന്ദ്രന്‍സ് ചിത്രം 16ന് തന്നെ ഇറക്കി. ഇത് വാമനന് എന്ന സിനിമക്ക് ഗുണം ചെയ്തിരിക്കുകയാണ്. ആളുകള്‍ തീയേറ്ററിലേക്ക് വരുന്ന ഈ അവസരത്തില്‍ മികച്ച അഭിപ്രായം സൃഷ്ടിക്കാന്‍ കഴിഞ്ഞതോടെ ആദ്യ രണ്ട് ദിവസം വാമനന് നല്ല കളക്ഷന്‍ നേടാന്‍ സാധിച്ചു.
കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലും ആദ്യ രണ്ടു ദിവസം 70 ശതമാനത്തിന് മുകളില്‍ തീയേറ്റര്‍ ഒക്യൂപനസി ഉണ്ടായി. മറ്റ് പട്ടണങ്ങളിലും 60 ശതമാനത്തിന് മുകളില്‍ ആദ്യ രണ്ടു ദിവസം ആളുകള്‍ എത്തി. മറ്റ് മലയാള സിനിമകള്‍ ഇല്ലാത്തതും ചിത്രത്തിന് അനുഗ്രഹമായി. കോഴിക്കോട് ആര്.പി മാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ വന്നത്.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് സംവിധായകന് ബിനില്‍ തന്നെയാണ്. വാമനന് എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സമ അലി സഹ നിര്‍മ്മാതാവായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍, അശോകന് കരുമത്തില്‍, ബിജുകുമാര്‍ കവുകപറമ്പില്‍, സുമ മേനോന് എന്നിവരാണ്. അരുണ്‍ ശിവന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന് ജോര്‍ജ് ആണ്. എഡിറ്റര്‍- സൂരജ് അയ്യപ്പന്. പ്രൊഡക്ഷന്‍ കോണ്ട്രോളര് ബിനു മുരളി, ആര്‍ട്ട്- നിഥിന് എടപ്പാള്‍, മേക്കപ്പ് – അഖില്‍ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖര്‍. പിആര്‍& മാര്‍ക്കറ്റിങ്- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്: ഒപ്പറ. സാഗ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം തീയ്യേറ്ററില്‍ എത്തിച്ചത്.