കുടുംബ പ്രശ്നങ്ങളില്ല; ഉല്ലാസ് പന്തളത്തിനെതിരെ പരാതിയില്ലെന്ന് ആശയുടെ പിതാവ്
നടന് ഉല്ലാസ് പന്തളത്തിനെതിരെ പരാതിയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്. മകള്‍ ആശ ജീവനൊടുക്കിയതിന് മാനസികമായ എന്തെങ്കിലും അസ്വസ്ഥതയായിരിക്കാമെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും ശിവാനന്ദന് പറഞ്ഞു. ഉല്ലാസും ആശയും തമ്മില്‍ കുടുംബ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ശിവാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കുമെന്നും ശിവാനന്ദന് കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെയാണ് വീടിന്റെ ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസില്‍ വിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയില്‍ ആശയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഉല്ലാസ് വിദേശ പര്യടനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത്.
തുടര്‍ന്ന് ഉല്ലാസും ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനു ശേഷം ആശ മക്കള്‍ക്കൊപ്പം മുകളിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് കരുതിയിരുന്നതെന്ന് ഉല്ലാസ് പറയുന്നു. കുറച്ചു സമയത്തിനു ശേഷം ഉല്ലാസ് മുകളിലെ മുറിയില്‍ എത്തിയപ്പോള്‍ ആശയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മറ്റു മുറികളില്‍ പരിശോധിച്ച ശേഷമാണ് പോലീസിനെ അറിയിച്ചത്.
ടെറസില്‍ ഉണങ്ങാനിട്ട തുണികള്‍ക്കിടയിലാണ് ആശ തൂങ്ങി മരിച്ചത്. തുണികള്ക്കിടയിലായതിനാലാകാം ആദ്യ പരിശോധനയില്‍ ശ്രദ്ധയില്‍ പെടാതെ പോയതെന്ന് കരുതുന്നു.