കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊറിയന്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി; പോലീസ് കേസെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊറിയന്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി. രണ്ട് ദിവസം മുന്‍പ് രേഖകള്‍ ഇല്ലാതെ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവതിയാണ് പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. വൈദ്യപരിശോധനയിലാണ് പീഡനം കണ്ടെത്തിയത്.
വിമാനത്താവളത്തിനു സമീപത്തു വെച്ച് പീഡനത്തിന് ഇരയായതായി യുവതി ഡോക്ടറോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കൊറിയയിലേക്ക് മടങ്ങാനെത്തിയ യുവതിയെ മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് പോലീസ് പിടികൂടുകയും സുരക്ഷാ സേനയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. വൈദ്യപരിശോധനക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് യുവതി പീഡനത്തിന് ഇരയായ വിവരം അറിഞ്ഞത്.