മരുസാഗര്‍ എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍
മരുസാഗര്‍ എക്സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റ സംഭവത്തില്‍ പ്രതി തൈക്കാട് സ്വദേശി സിയാദ് പിടിയില്‍. പരപ്പനങ്ങാടി സ്വദേശി ദേവദാസിനെയാണ് ഇയാള്‍ കുത്തി പരിക്കേല്പിച്ചത്. റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലുള്ള സിയാദ് നിരവധി കേസുകളില്‍ പ്രതിയാണ്.
ഇയാള്‍ക്ക് എതിരെ തൃശൂര്‍ ഈസ്റ്റ്, പാവറട്ടി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കേസുണ്ട്. ആലുവയില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. ഇയാളുടെ കയ്യില്‍ നിന്നും ഒരു റിസര്‍വേഷന്‍ ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. ഇതും പൊലീസ് പരിശോധിക്കുകയാണ്.
ഞായറാഴ്ച രാത്രി 10.50ന് മരുസാഗര്‍ എക്സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ദേവദാസിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.