കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ സുരക്ഷാ ജവനക്കാരന്‍ മരിച്ചു
കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ സുരക്ഷാ ജീവനക്കാരന് മരിച്ചു. കായംകുളം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനുമായ പ്രകാശന്(68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രകാശന് കുത്തേറ്റത്. പ്രതിയായ ഐക്യ ജങ്ഷന് സ്വദേശി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രകാശനെ ഒരു പ്രകോപനവുമില്ലാതെ ഷാജഹാന് ആക്രമിക്കുകയായിരുന്നു. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമുക്തഭടനാണ് കൊല്ലപ്പെട്ട പ്രകാശന്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.