ഹോട്ടലുടമയുടെ കൊലപാതകം; മുറിയെടുത്തത് സിദ്ദിഖ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട് ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖാണ് കൊലപാതകം നടന്ന ലോഡ്ജില്‍ ആദ്യം മുറിയെടുത്തതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വിവരം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്.
ലോഡ്ജിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മേയ് 18-ന് ലോഡ്ജിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തുകണ്ടിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 18ന് തന്നെയാണ് മുറിയെടുത്തത്. ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖായിരുന്നു.
ഇതിനുശേഷമാണ് പ്രതികളായ ഷിബിലും ഫര്‍ഹാനയും ലോഡ്ജിലെത്തിയത്. 19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും മുറിയില്‍നിന്ന് പുറത്തേക്ക് പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.