ലഖ്നൗവില്‍ കോടതിയില്‍ വെടിവെയ്പ്പ്; ഗുണ്ടാനേതാവ് സഞ്ജീവ് ജീവ കൊല്ലപ്പെട്ടു
ലഖ്നൗവില്‍ കോടതി പരിസരത്തുണ്ടായ വെടിവെയ്പ്പില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന് സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ സഞ്ജീവ് എന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സഞ്ജീവ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണു സഞ്ജീവ് ജീവ. വാദം കേള്‍ക്കുന്നതിനായാണു സഞ്ജീവിനെ കോടതിയിലെത്തിച്ചത്. അഭിഭാഷകന്റെ വേഷത്തില്‍ കാറിലെത്തിയ പ്രതി സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തൊട്ടുപിന്നാലെ പ്രതികള്‍ കോടതിയില്‍ നിന്ന് കടന്നുകളഞ്ഞു. ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരിയുടെ സഹായിയാണു സഞ്ജീവ്. 2018ല്‍ കൊല്ലപ്പെട്ട മുന്ന ബജ്രംഗിന്റെ അടുത്ത ആളാണ് ഇയാള്‍ എന്നും വിവരമുണ്ട്. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.