വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്
അന്തരിച്ച മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്. രാവിലെ 10.30ന് ആറ്റിങ്ങല്‍ വക്കത്തെ കുടുംബ വീട്ടുവളപ്പിലാണ് സംസ്കാരം.
ഇന്നലെ തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും നടന്ന പൊതുദര്‍ശനത്തിന് ശേഷം ഭൗതികദേഹം അദ്ദേഹം അഞ്ചുവട്ടം നിയമസഭയില്‍ പ്രതിനിധീകരിച്ച ആറ്റിങ്ങലില്‍ എത്തിച്ചു. ആറ്റിങ്ങല്‍ കച്ചേരിനടയിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വക്കത്തെ കുടുംബവീട്ടിലെത്തിച്ചു. മുൻ മന്ത്രിയും മുൻ ഗവര്‍ണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്നിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്.