പീഡനശ്രമം; എതിര്‍ത്ത പെണ്‍കുട്ടിയെ സാനിറ്റൈസര്‍ കുടിപ്പിച്ച് കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ മത് ലക്ഷ്മിപൂര്‍ പ്രദേശത്ത് പീഡന ശ്രമം എതിര്‍ത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാനിറ്റൈസര്‍ കുടിപ്പിച്ച് കൊലപ്പെടുത്തി. ജൂലൈ 27നായിരുന്നു സംഭവം നടന്നത്.
ഉദേഷ് റാത്തോറെന്ന എന്നയാളും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് സ്കൂളിൽ നിന്നും വരുകയായിരുന്ന കുട്ടിയെ ആക്രമിച്ചത്. സംഘം ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളോട് കുട്ടി എതിർത്ത് നിന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ കുട്ടിയെ സാനിറ്റൈസര്‍ ബലം പ്രയോഗിച്ച് കുടിപ്പിച്ചത്. എതിര്‍ക്കാൻ ചെന്ന സഹോദരനെയും പ്രതികള്‍ മര്‍ദിച്ച് അവശനാക്കി.
സാനിറ്റൈസര്‍ ഉള്ളില്‍ ചെന്ന കുട്ടി അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. ഇതിനു ശേഷം പ്രതികളെ ഉടനടി പിടികൂടാനും തങ്ങളുടെ മകള്‍ക്ക് നീതി ലഭിക്കണമന്ന് ആവിശ്യപ്പെട്ടും കുട്ടിയുടെ മൃതദേഹവുമായി കുടുംബം രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വെക്തമാക്കി. കേസ് അന്വേഷണത്തിനായി നാല് പൊലീസ് സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.