NSS നെതിരെ കേസെടുത്തത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളി – യുവമോർച്ച
കോഴിക്കോട് : NSS വിശ്വാസ സംരക്ഷണത്തിനായി സംഘടിപ്പിച്ച നാമജപ യാത്രകൾക്കെതിരെ കേസെടുത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കേസെടുത്ത് എതിർ സ്വരങ്ങളെ നിശബ്ദമാക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നെങ്കിൽ അദ്ദേഹത്തിന് തെറ്റിയെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു. കേസിനെയും പിണറായിയുടെ പോലീസിനേയും എങ്ങനെ നേരിടണമെന്ന് യുവമോർച്ചയ്ക്കറിയാമെന്നും NSS കാരെ മാത്രമല്ല മുഴുവൻ വിശ്വാസികൾക്കെതിരെയും കേസെടുക്കാനുള്ള ധൈര്യം പിണറായി സർക്കാർ കാട്ടണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. NSS നൊപ്പം യുവമോർച്ചയുണ്ടെന്നും NSS നെ വേട്ടയാടാനനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.