വൈദ്യുതി നിയന്ത്രണം വേണ്ടി വരും; ഉപഭോഗത്തില്‍ കരുതല്‍ വേണമെന്ന് വൈദ്യുതിമന്ത്രി
സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പീക്ക് അവറുകളില്‍ വൈദ്യുതി ഉപഭോഗത്തില്‍ ജനങ്ങള്‍ക്ക് സ്വയം കരുതല്‍ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരും. അത് ബോര്‍ഡിന് അധിക ബാധ്യത വരുത്തിവയ്ക്കും. ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. 21ന് ചേരുന്ന വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നൂം കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.
സംസ്ഥാനത്ത മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനത്തിന് ഡാമുകളിലെ വെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണത്തിലേക്ക് പോകേണ്ടിവരുമെന്ന് മന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.