പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; പന്നിയാര്‍ പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം
പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. പന്നിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ഹൈറേഞ്ച് മേഖലകളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതോടുകൂടി ചെറുഡാമുകള്‍ നിറയുന്ന സാഹചര്യമുണ്ട്. പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ ആയ 706.50 മീറ്റര്‍ പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നത്.
കല്ലാര്‍കുട്ടി, പനംകുട്ടി ഡാമുകളും തുറക്കാൻ സാധ്യതയുള്ളതിനാല്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.