അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പൂജാരിമാരാകാൻ അപേക്ഷിച്ചത് 3000പേര്; അഭിമുഖം തുടരുന്നു
അയോദ്ധ്യയില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷിച്ചത് 3000പേര്.
ഇവരില്‍ 200പേരെ അഭിമുഖ പരീക്ഷയ്ക്കായി തിരഞ്ഞെടുത്തു, ഇതില്‍ 20പേര്‍ക്കാണ് നിയമനം ലഭിക്കുക. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ നല്കിയവരില് നിന്ന് മെറിറ്റ് അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി 200പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്. ഇവര്‍ക്കായുള്ള അഭിമുഖം അയോദ്ധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നുപേരടങ്ങുന്ന സമിതിയാണ് അഭിമുഖം നടത്തുന്നത്. വൃന്ദാവനത്തില്‍ നിന്നുള്ള ഹിന്ദു മത പ്രഭാഷകൻ ജയ്കാന്ത് മിശ്ര, അയോദ്ധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ ദാസ് എന്നിവരാണ് അഭിമുഖം നടത്തുന്നത്.