‘സലാര്‍’ തിയേറ്ററിലെത്താൻ ഇനി മൂന്ന് നാളുകള്‍ മാത്രം
കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം, ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് ‘സലാര്‍.
ഇനി മൂന്ന് ദിനങ്ങള്‍ മാത്രം റിലീസിന് നില്‍ക്കെ, ഈ മെഗാ-ആക്ഷൻ പാക്ക് ചിത്രത്തിന്റെ ദൃശ്യവിരുന്നിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികള്‍.
ഇന്നലെ പുറത്തു വന്ന റിലീസ് ട്രെയിലര്‍ തന്നെ സിനിമ മോഹികള്‍ക്ക് ആവേശം പകരുന്നതാണ്. ഒരു ഹോളിവുഡ് സ്റ്റൈല്‍ മേക്കിംഗ് മികവ് തന്നെയാണ് പ്രശാന്ത് നീല്‍ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒരു മാസ് ക്ലാസ്സ് ചിത്രമായിരിക്കും ‘സലാര്‍’. പ്രഭാസ് – പൃഥ്വിരാജ് കോംബോ തീയേറ്ററില്‍ ഒരു ഓളം സൃഷ്ടിക്കുമെന്നുള്ളത് തീര്‍ച്ച.
രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്മസ് ബോക്സ് ഓഫീസ് സലാറിന് സ്വന്തം എന്ന് വേണം പറയാൻ. പ്രഭാസ്,പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഹോംബാലെ ഫിലിംസിന്റെ “സലാര്‍” വിജയ് കിരഗാണ്ടര്‍, കെ വി രാമ റാവു ചേര്‍ന്നാണ് സലാര്‍ നിര്‍മ്മിക്കുന്നത്.
റിബല്‍ സ്റ്റാര്‍ പ്രഭാസ് നായകനായി എത്തുന്ന സലാറില്‍ മലയാളികളുടെ പ്രിയ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ വിതരണാവകാശം എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
ഛായാഗ്രഹണം – ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനര്‍ – ടി എല്‍ വെങ്കടചലപതി, ആക്ഷൻസ് – അൻമ്ബറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്ഡി. പി ആര് ഒ. – മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിംഗ്.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.