‘സമുദ്രത്തിനടിയിലൂടെ പോകുന്ന ആശയവിനിമയ കേബിളുകള്‍ ലക്ഷ്യം വയ്ക്കും’; മുന്നറിയിപ്പുമായി ഇറാന്
ഇറാന്റെ പ്രാദേശിക സുരക്ഷയ്ക്ക് വെല്ലുവിലിയുണ്ടായാല് സമുദ്രത്തിനടിയിലൂടെ പോകുന്ന ആശവിനിമയ കേബിളുകള്‍ ലക്ഷ്യം വയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്. ആഗോള ഇന്റര്‍നെറ്റ് സംവിധാനം തകര്‍ക്കുമെന്നാണ് ഐആര്‍ജിസിയുടെ ഭീഷണി. അതിനിടെ ഇറാന് യുദ്ധത്തില്‍ ഇടുപെടാതിരുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക സാമ്പത്തികമായും സൈനികമായും ഇറാനെ നേരിടുകയാണ്. റഷ്യയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം യെമനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുകയാണ്. യെമനിലെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ഹൂതികള്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ മരണസംഘ്യ 58 ആയി ഉയര്‍ന്നു. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യെമന്‍ തീരത്ത് ആയുധങ്ങളുമായി എത്തിയ കപ്പല്‍ പിടിച്ചെടുത്തതായി സൗദി സഖ്യ സേന വ്യക്തമാക്കി. പരിശീലന ക്യാമ്പിന് നേരെ ഹൂതികള്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.












