എല്‍.കെ.അദ്വാനി ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല; കാരണം അതിശൈത്യം
മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല. അയോധ്യയില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തിലാണ് ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ യാത്ര ഒഴിവാക്കിയത്.
രാമക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്നയാളാണ് അദ്വാനി. ആരോഗ്യവും പ്രായവും കണക്കിലെടുത്ത് എല്‍.കെ.അദ്വാനിയും പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയും പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം നേരത്തെ അറിയിച്ചിരുന്നു.