സംസ്ഥാനത്ത് ജാതി സെന്‍സസ്; ആവശ്യം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. മുസ്ലീം ലീഗ് എംഎല്‍എ എം കെ മുനീറാണ് ജാതി സെന്‍സസ് അടിയന്തരമായി നടത്തണമെന്ന് ശ്രദ്ധക്ഷണിക്കലില്‍ ആവശ്യപ്പെടുക.
എന്നാല്‍ ജാതി സെന്‍സസ് നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. നേരത്തെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ ജാതി സെന്‍സസ് നടത്താന്‍ സംസ്ഥാനം നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് അറിയിച്ചത്. 2011 ലെ സെന്‍സസിലെ ജാതി സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇവ കൈമാറിയില്ലെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം വിവരങ്ങള്‍ വിശ്വാസയോഗ്യമല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.