സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഉടന്‍ തീരുമാനിക്കും
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ അടുത്തയാഴ്ച ചര്‍ച്ച നടത്തും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്താനാണ് ധാരണ.
ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ് നടക്കുക. തിരഞ്ഞെടുപ്പിന് മുമ്ബ് രണ്ടു മാസത്തെ ക്ഷേമപെന്ഷന് നല്‍കുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രഖ്യാപനമുണ്ട്. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍. ഡല്‍ഹി സമരവും, നവകേരള സദസും എല്‍ഡിഎഫിന് മേല്‍ക്കൈ നല്‍കിയെന്നും വിലയിരുത്തലുണ്ട്.
സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനായി മാനദണ്ഡങ്ങള്‍ പ്രകാരം തീരുമാനമെടുക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. എത്ര എം എല്‍എമാര്‍ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ സെക്രട്ടറിയേറ്റ് തീരുമാനിക്കും.