മതപരിവര്‍ത്തനത്തിന് പത്തു വര്‍ഷം വരെ ജയില്‍ശിക്ഷ; നിയമം കൊണ്ടുവരാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍
മതപരിവർത്തനത്തിന് കടുത്ത ശിക്ഷ നടപ്പിലാക്കാനൊരുങ്ങി ഛത്തീസ്ഗഡ് സർക്കാർ. പത്തു വർഷം വരെ ജയില്‍ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം ആണ് ബിജെപി സർക്കാർ കൊണ്ടുവരുന്നത്.
ബില്‍ ഫെബ്രുവരി അവസാനം നടക്കുന്ന ബജറ്റ് സെഷനില്‍ നിയമസഭയില്‍ അവതരിപ്പിക്കും. ഛത്തീസ്ഗഡ് പ്രൊഹിബിഷൻ ഓഫ് അണ്‍ലോഫുള്‍ റിലീജ്യസ് കണ്‍വേർഷൻ എന്ന പേരിലാണ് ബില്‍.
പ്രായപൂർത്തിയാകാത്ത കുട്ടികളെയോ പട്ടികജാതി-പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവരെയോ മതപരിവർത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തു വർഷം വരെ തടവാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. കൂട്ടമതപരിവർത്തനം മൂന്നു വർഷം മുതല്‍ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാകും. നിർബന്ധിത മതപരിവർത്തനത്തിന് ‘ഇര’യാകുന്നവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കേണ്ടി വരും.