ഹാജര്‍ ഒപ്പിട്ടതിനുശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയി; മൂന്ന് തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് സസ്പെൻഷൻ
ഹാജർ ഒപ്പിട്ടതിനുശേഷം മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാൻ പോയ മൂന്ന് തൊഴിലുറപ്പ് മേറ്റുമാർക്ക് ഒരു വർഷത്തേയ്ക്ക് സസ്പെൻഷൻ. ഒപ്പിട്ടതിനുശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാൻ പോയ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്ന് മേറ്റുമാർക്കാണ് സസ്പെൻഷൻ ലഭിച്ചത്.
ഹാജർ രേഖപ്പെടുത്തി ഫോട്ടോയും എടുത്തതിനുശേഷമാണ് മൂന്ന് മേറ്റുമാരും 70 തൊഴിലാളികളും രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് പോയത്. ഇവർ പരിപാടിയില്‍ പങ്കെടുത്ത ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഓംബുഡ്സ്മാൻ ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേറ്റുമാർക്കെതിരെ നടപടിയെടുത്തത്.
ജനുവരി 20നാണ് പള്ളിക്കല്‍ പഞ്ചായത്തിലെ 20ാം വാർഡില്‍ പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.