മാവോ ബന്ധം ആരോപിച്ചുള്ള കേസ്; പ്രൊഫ. ജി.എൻ. സായിബാബ കുറ്റവിമുക്തൻ
മാവോ ബന്ധമാരോപിച്ച് ജയിലിടച്ച ഡല്‍ഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായിബാബയേയും മറ്റ് അഞ്ചുപേരേയും 2017-ല്‍ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2014-ലാണ് അദ്ദേഹം പിടിയിലായത്.
2022 ഒക്ടോബറില്‍ സായിബാബയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി റദ്ദാക്കുകയും വിഷയം പുതുതായി പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയിച്ചിരുന്നു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചായിരിക്കണം കേസ് പരിഗണിക്കേണ്ടതെന്നും നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്മീകി എസ്.എ. മനേസെസ് എന്നിവരുടെ ബെഞ്ചാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്.