പൗരത്വ ഭേദഗതിബില്ലിൽ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് DYFI ജില്ലാ പ്രസിഡൻറ് അനീഷ് മാത്യു; മറുപടിയില്ലാതെ മാത്യു കുഴൽനാടൻ
നാടെങ്ങും ഇപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചകളും തർക്കങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ ഒരു യോഗത്തിൽ സംസാരിക്കുമ്പോളാണ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് അനീഷ് എം മാത്യു, മൂവാറ്റുപുഴ എംഎൽഎ ആയ മാത്യു കുഴൽനാടനെ ഈ വിഷയത്തിൽ ഒരു തുറന്ന സംവാദത്തിനായി വെല്ലുവിളിച്ചത്. ഒളിഞ്ഞും തെളിഞ്ഞും പരസ്പരബന്ധമില്ലാത്ത പ്രസ്താവനകൾ ഇറക്കുന്നതല്ലാതെ, പൗരത്വ ബില്ലിൽ നിലപാട് വ്യക്തമാക്കാനാണ് അനീഷ് ആവശ്യപ്പെട്ടത്. അവിടെ മാത്യു കുഴൽനാടൻ എംഎൽഎ ഒരു രാത്രികാല സമരവും നടത്തുന്നുണ്ടായിരുന്നു. ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വന്ന് വിഷയത്തിൽ ചർച്ച നടത്തണമെന്ന് അനീഷ് പറഞ്ഞു.
കോൺഗ്രസ്സിന്റെ ദേശീയ നേതാവ് മല്ലികാർജുൻ ഖാർഗെയോട് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഭേദഗതി ബില്ലിനെ കോൺഗ്രസ് എതിർക്കുന്നത് എന്തുകൊണ്ടാണെന്നോ, ഭരണം കിട്ടിയാൽ ഇത് നടപ്പാക്കുമോ എന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് യാതൊരു ഉത്തരവും ഉണ്ടായിരുന്നില്ല.
അനീഷ് കുഴൽനാടനെ സംവാദത്തിന് ക്ഷണിച്ചതോടെ അദ്ദേഹത്തിന് എതിരെ സൈബർ ആക്രമണം അഴിച്ച് വിടുകയാണ് കോൺഗ്രസ്സ് അണികൾ ചെയ്യുന്നത്. നാടെങ്ങും ചർച്ച ചെയ്യുന്ന വിഷയത്തിൽ, പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കഴിയാത്തവർ അസഭ്യങ്ങൾ കൊണ്ടും വ്യക്തിഹത്യ കൊണ്ടുമാണ് മറുപടി നൽകുന്നത്. സത്യം പറഞ്ഞാൽ കേരളത്തിലെ നേതാക്കൾക്കെന്നല്ല, ഭാവി പ്രധാനമന്ത്രിയായി കൊട്ടിഘോഷിക്കപ്പെടുന്ന രാഹുൽ ഗാന്ധിക്ക് വരെ ഈ വിഷയത്തിൽ കൃത്യമായ നിലപാടില്ല എന്നതാണ് വാസ്തവം.