പുതിയ കുതിപ്പില്‍ സ്വര്‍ണം; വീണ്ടും റെക്കോര്‍ഡിന് അരികെ
സ്വര്‍ണവില വീണ്ടും ഉയരുന്നു. റെക്കോര്‍ഡ് വിലയിലേക്ക് വീണ്ടും അടുക്കുകയാണ് മഞ്ഞലോഹം.
സ്വര്‍ണത്തിന് വില കുറയാനുള്ള ചില സാഹചര്യങ്ങള്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായിട്ടും നിക്ഷേപകര്‍ക്കിടയിലെ ആശങ്കകളാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്. രണ്ട് കാരണങ്ങളാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 49360 രൂപയാണ്. ഇന്നലെ 160 രൂപ വര്‍ധിച്ച് 49080 രൂപയിലെത്തിയിരുന്നു. ഇന്ന് 280 രൂപ കൂടി വര്‍ധിച്ചു. ഗ്രാമിന് 35 രൂപ കൂടി 6170 രൂപയിലെത്തി. ഇതുവരെ സ്വര്‍ണം പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 49440 രൂപയാണ്. ഈ റെക്കോര്‍ഡ് വൈകാതെ മറികടക്കുമെന്നാണ് സൂചന.