ദേശീയപാതകളില് ടോള് നിരക്ക് കൂടിയില്ല
Posted On April 1, 2024
0
377 Views
സംസ്ഥാനത്ത് ദേശീയപാതകളില് ടോള് നിരക്ക് കൂടിയില്ല. ഏപ്രില് ഒന്നില് നിരക്ക് കൂടാറുള്ള പാതകളില് പഴയ നിരക്ക് മാത്രമാണ് ഈടാക്കുന്നത്.
കൂട്ടിയ ടോള് പിരിക്കാനുള്ള സന്ദേശം എന്എച്ച്എഐ ബാങ്കുകള്ക്ക് നല്കിയില്ല എന്നാണ് വിവരം. വാളയാര്, പന്നിയങ്കര, കുമ്ബളം ടോളുകളിലാണ് ഇന്ന് നിരക്ക് കൂടേണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നിരക്ക് വര്ധന നടപ്പാക്കാതിരുന്നത് എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്.










