റെക്കോഡിട്ട് വൈദ്യുതി ഉപഭോഗം; ഈമാസവും 19 പൈസ സര്‍ച്ചാര്‍ജ്
വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡില്‍. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനുമുമ്ബുള്ള റെക്കോഡ്.
ഇതില്‍ 2.15 കോടി യൂണിറ്റാണ് കേരളത്തില്‍ ഉത്പാദിപ്പിച്ചത്. ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവർ എക്സ്ചേഞ്ചില്‍നിന്ന് വൈദ്യുതിവാങ്ങുന്നത്.
ഏപ്രിലിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. മാസങ്ങളായി ബോർഡ് 10 പൈസ ഈടാക്കിക്കൊണ്ടിരിക്കുന്നത് ഈമാസവും തുടരുന്നതോടൊപ്പം റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്ബതുപൈസകൂടി ഈടാക്കുന്നതോടെയാണ് 19 പൈസ സർച്ചാർജ് നല്‍കേണ്ടിവരുന്നത്.