അൻ്റാര്‍ട്ടിക്കയില്‍ ഇന്ത്യ പോസ്റ്റിൻ്റെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തുറന്നു
അൻ്റാർട്ടിക്കയില്‍ ഇന്ത്യ പോസ്റ്റിൻ്റെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തുറന്നു. അൻ്റാർട്ടിക്കയിലെ ഭാരതി സ്റ്റേഷനില്‍ ആരംഭിച്ച പുതിയ പോസ്റ്റ് ഓഫീസ്, വെബ് ലിങ്ക് വഴി മഹാരാഷ്ട്ര സർക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറല്‍ കെ കെ ശർമ്മയാണ് ഉദ്ഘാടനം ചെയ്തത്.
ഇതിനായി പ്രവർത്തിച്ച എല്ലാവരുടെയും ശ്രമങ്ങളെ കെ കെ ശർമ്മ അഭിനന്ദിച്ചു. ഭാരതി സ്റ്റേഷനിലെ പോസ്റ്റ്കാർഡ് ചടങ്ങില്‍ പ്രകാശനം ചെയ്തു.
“ഈ പരിശ്രമം ഒരു നാഴികക്കല്ലാണ്. നമ്മുടെ ശാസ്ത്രജ്ഞർക്ക് വാട്സാപ്പ് ഉള്‍പ്പെടെയുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളുണ്ട്. വേഗത കുറവാണെങ്കിലും അവർ അവരുടെ കുടുംബങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ആളുകള്‍ കത്തുകള്‍ എഴുതുന്നത് പൂർണ്ണമായും നിർത്തിയ കാലഘട്ടത്തില്‍ അന്റാർട്ടിക്ക എന്ന് പതിച്ച കത്തുകള്‍ ലഭിക്കുന്നത് ഒരു സ്മരണയാണ്. ഞങ്ങള്‍ കത്തുകള്‍ വർഷത്തിലൊരിക്കല്‍ ശേഖരിച്ച് ഗോവയിലെ ഞങ്ങളുടെ ആസ്ഥാനത്തേക്ക് അയയ്ക്കും. ശാസ്ത്രജ്ഞരുടെ കുടുംബങ്ങള്‍ക്ക് അവ അയച്ചുനല്‍കും”, ഗ്രൂപ്പ് ഡയറക്ടർ (അൻ്റാർട്ടിക് ഓപ്പറേഷൻസ്) ശൈലേന്ദ്ര സൈനി പറഞ്ഞു. ഈ ദൗത്യം സാധ്യമാക്കുന്നതിനായി
മുതിർന്ന തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ, അൻ്റാർട്ടിക്കയിലും ഗോവയിലും പ്രവർത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞർ എൻസിപിഒആർ ഡയറക്ടർ തമൻ മെലോത്ത്, മൈത്രി, ഭാരതി സ്റ്റേഷനുകളിലെ ടീം ലീഡർമാർ എന്നിവരുള്‍പ്പെടെ വെർച്വല്‍ സാന്നിധ്യത്തില്‍ പങ്കെടുത്തു.