മന്ത്രിക്ക് ഉറങ്ങാന്‍ ‘എക്സ്ട്രാ പെഗ്’ വേണമെന്ന് ബിജെപി നേതാവ്
കര്‍ണാടകയിലെ മുന്‍ ബിജെപി എംഎല്‍എ സഞ്ജയ് പാട്ടീല്‍ സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ നടത്തിയ പ്രസ്താവന വിവാദമാകുന്നു.
‘ബെലഗാവിയില്‍ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വര്‍ദ്ധിക്കുന്നത് കണ്ട് ലക്ഷ്മി ഹെബ്ബാള്‍ക്കറിന് നല്ല ഉറക്കം വരില്ല. രമേഷ് ജാര്‍ക്കിഹോളി അവിടെ പ്രചാരണം നടത്തുന്നത് കാണാനും അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അവര്‍ക്ക് നല്ല രാത്രി ലഭിക്കാന്‍ ഉറക്ക ഗുളികയോ അധിക പെഗ്ഗോ വേണം’ പാട്ടീല്‍ യോഗത്തില്‍ പറഞ്ഞു. മുന്‍ ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തെ വിഡീയോ പ്രസ്താവനയില്‍ ഹെബ്ബാള്‍ക്കര്‍ വിമര്‍ശിച്ചു. സ്ത്രീകളോട് ബിജെപിക്കുള്ള ആദരവിന്റെ ഉദാഹരണമാണോ പാട്ടീലിന്റെ പരാമര്‍ശമെന്ന് അവര്‍ ചോദിച്ചു.
‘ഇത് കാണിക്കുന്നത് ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനമാണ്. ഇതാണ് ബിജെപിയുടെ ഹിഡന്‍ അജണ്ട. നിങ്ങള്‍ റാം, ബേട്ടി പച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാല്‍ മാത്രം പോരാ , സ്ത്രീകളെ ബഹുമാനിക്കണ’മെന്ന് ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ തിരിച്ചടിച്ചു.