കശ്മീരില്‍ വെടിവെപ്പ്; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു
എൻ.ഐ.എ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചു.
കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബുധനാഴ്ച രാത്രി നടന്ന ഓപ്പറേഷനിലാണ് ഭീകരരെ കീഴടക്കിയത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി മുതല്‍ സുരക്ഷാ സേന പ്രദേശത്ത് പരിശോധന തുടങ്ങിയിരുന്നു. തുടർന്നാണ് വെടിവെപ്പ് നടന്നത്.
ലഷ്കർ ഇ തോയ്ബ കമാൻഡർ റെഡ്വാനി പയീൻ സ്വദേശി ബാസിത് അഹമ്മദ് ദർ, മോമിൻ ഗുല്‍സാർ, ഫഹിം അഹമ്മദ് ബാബ എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കമുള്ള 18 പേരെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് കശ്മീർ ഐ.ജി വി.കെ ബിർദി വ്യക്തമാക്കി.