അമേരിക്കയെ പിന്തള്ളി; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇനി ചൈന
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ഉയർന്ന് ചൈന. ഗ്ലോബല്‍ ട്രേഡ് റിസർച്ച് ഇനീഷിയേറ്റീവിന്റെ റിപ്പോർട്ടുപ്രകാരം 118. 4 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് 2023- 24 വർഷകാലയളവില്‍ നടന്നത്.
യുഎസ് ആണ് തൊട്ടുപിന്നില്‍. 118.3. യുഎഇ ആണ് ഇന്ത്യടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി. റഷ്യ, സൗദി അറേബ്യ, സിങ്കപ്പുർ എന്നിവയാണ് തൊട്ടുപിന്നില്‍.
2021-22, 2022-23 സാമ്ബത്തിക വർഷത്തില്‍ യു.എസ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ സാമ്ബത്തിക വർഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 8.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇരുമ്ബ് അയിര്, പരുത്തി നൂല്, തുണിത്തരങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴം പച്ചക്കറികള്‍, പ്ലാസ്റ്റിക്, ലിയോലിയം എന്നിവയുടെ കയറ്റുമതിയിലാണ് വലിയ വളർച്ച രേഖപ്പെടുത്തിയത്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 3.24 ശതമാനം വർധിച്ച് 101.7 ബില്യണ്‍ യുഎസ് ഡോളറുമായി.
അതേസമയം, 2023- 24 സാമ്ബത്തിക വർഷം യുഎസിലേക്കുള്ള കയറ്റുമതി 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യണ്‍ യുഎസ് ഡോളറായി. 2022- 23-ല്‍ ഇത് 78.54 ആയിരുന്നു. ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 40.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്നും കണക്ക് സൂചിപ്പിക്കുന്നു.
ഇന്ത്യൻ വാണിജ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2013-14 സാമ്ബത്തിക വർഷം മുതല്‍ 2017- 18 വരെയും 2020- 21 ലും ചൈന ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനക്ക് മുമ്ബ് യുഎഇക്ക് ആയിരുന്നു ഈ സ്ഥാനം.