വീണ്ടും ഭീഷണി ഇ-മെയില്‍; ജയ്പൂരിലെ നാല് സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
ഡല്‍ഹിക്കും അഹമ്മദാബാദിനും ശേഷം ജയ്പൂരിലെ സ്കൂളുകള്‍ക്ക് നേരെയും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി വന്നത്. നാലോളം സ്കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഇ-മെയില്‍ വന്നതിനു പിന്നാലെ സ്കൂളുകളില്‍ നിന്നും വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പൊലീസും ഡോഗ് സ്ക്വാഡുകളും സ്കൂളുകളില്‍ പരിശോധന നടത്തി വരികയാണ്. ഭീഷണി ഇ-മെയില്‍ അയച്ചവർക്കായുള്ള തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും രണ്ടു ആശുപത്രികള്‍ക്ക് നേരെയും ബോംബ് ഭീഷണി ഇ-മെയില്‍ വന്നിരുന്നു.