സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെല്വരാജ് അന്തരിച്ചു
Posted On May 13, 2024
0
379 Views
തമിഴ്നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെല്വരാജ് (67) അന്തരിച്ചു. രോഗബാധിതനായി കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്വെച്ചായിരുന്നു അന്ത്യം. നാഗപ്പട്ടണത്തെ ലോക്സഭയിലേക്ക് നാലു തവണ പ്രതിനിധീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല.
കെ.മുനിയന്റെയും എം.കുഞ്ഞമ്മാളിന്റെയും മകനാണ് സെല്വരാജ്. ഭാര്യ:കമലാവതനം
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026












