സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില് വൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി
Posted On June 5, 2024
0
657 Views

തൃശൂര് ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി. ഇതിന്റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില് സ്വീകരണം നല്കും.
കാല് ലക്ഷം ബിജെപി പ്രവര്ത്തകര് അണിനിരക്കുന്ന സ്വീകരണമാണ് പൂരനഗരിയില് ഒരുക്കിയിട്ടുള്ളത്.
ഉച്ചകഴിഞ്ഞ് നെടുമ്ബാശ്ശേരിയില് നിന്ന് കാർ റാലിയായി എത്തിയശേഷം തൃശൂര് സ്വരാജ് റൗണ്ടില് സുരേഷ് ഗോപിയെ കാല്ലക്ഷം പ്രവർത്തകർ സ്വീകരിക്കും. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്ക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുക്കം നടത്തുന്നത്. 7 ദിവസം 7 മണ്ഡലങ്ങളില് ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്.