കുവൈത്ത് തീപിടിത്തം: ചികിത്സയില്‍ കഴിയുന്ന 14 മലയാളികളും അപകടനില തരണം ചെയ്തു
Posted On June 15, 2024
0
715 Views
കുവൈത്ത് തീപിടിത്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 14 മലയാളികളില്‍ 13 പേരും നിലവില്‍ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാൻ, മുബാറക് അല്‍ കബീർ, അല്‍ ജാബർ, ജഹ്റ, ഫർവാനിയെ ആശുപത്രികളിലാണ് പരുക്കേറ്റവർ ചികിത്സയില്‍ തുടരുന്നത്.












